ശാന്തിഗിരി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുളള ന്യൂഡെല്‍ഹി രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠിന്റെ തുടര്‍ വിദ്യാഭ്യാസ പരിപാടിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വേദിയാകും. നാളെ മുതല്‍ 26 വരെ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുളള വിവിധ സിദ്ധ മെഡിക്കല്‍ കേളേജുകളിലെ അദ്ധ്യാപകരും ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഗത്ഭരും പങ്കെടുക്കും. തുടര്‍ വിദ്യാഭ്യാസ പരിപാടി നാളെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് ഡോ.വി.അരുണാചലം ഉദ്ഘാടനം ചെയ്യും. 22 ന് 4 മണിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍ദേവരാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിഎ.ഇ സുവനീര്‍ പ്രകാശനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വ്വഹിക്കും. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ കേന്ദ്ര കമ്മിറ്റി അംഗം ഡോ.വി.ബി.വിജയകുമാര്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് മാനേജര്‍ ഡോ.ജനനി നിശ്ചിത ജ്ഞാന തപസ്വിനി, ശാന്തിഗിരി ഹെല്‍ത്ത്‌കെയര്‍ ആന്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് അക്കാഡമിക് വിഭാഗം വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ജഗന്നാഥന്‍, ഡോ.കെ.വി.കൃഷ്ണവേണി, ഡോ.എം.കന്യാകുമാരി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: