കൊച്ചി: മാധ്യമ സ്വാതന്ത്ര്യം അനിവാര്യമെന്നും പക്ഷെ അത് ദേശീയതയിലൂന്നിയതാകണമെന്നും രാജീവ് ചന്ദ്രശേഖര്‍എം പി.രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ രാജ്യസുരക്ഷയ്ക്ക് യോജ്യവും ഗുണകരവുമായ നിലപാട് സ്വീകരിക്കണം.ഇരുപതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപാദിക്കുന്ന വിഷയത്തിലുള്ള പരിജ്ഞാനത്തിന്റെ അഭാവം മാധ്യമങ്ങളില്‍ പ്രകടമാണ്.ഇപ്പോഴത്തെ സാമ്പത്തികകാര്യ പ്രശ്നത്തില്അതിന്റെ എല്ലാ ഉത്തരവാദിത്വവും ഏെറ്റടുക്കാനും എല്ലാം പരിഹരിക്കാനും സന്നദ്ധവും പ്രാപ്തവുമായ സര്‍ക്കാരും പ്രധാനമന്ത്രിയുമാണ് രാജ്യത്തുള്ളത്.
രാജ്യസുരക്ഷയിലായാലും സാമ്പത്തിക കാര്യത്തിലായാലും സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സകല ബാധ്യതയും കേന്ദ്ര ഭരണകൂടം ഏറ്റെടുത്ത് നേര്‍വഴിക്ക് കൊണ്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ എം പി പറഞ്ഞു. ജസ്റ്റിസ് പി എസ് ഗോപിനാഥന് അധ്യക്ഷത വഹിച്ചു.അഡ്വ.എം ശശിശങ്കര്‍,പി സോമനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: