ഇരിട്ടി: ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെയും കണ്ണൂര്‍ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഇരിട്ടി എസ്എന്‍ഡിപി ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ദന് ഡോ.ഒ.ടി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി കോ.ഓഡിനേറ്റര്‍ എം. വിജയന് പദ്ധതി വിശദീകരിച്ചു. യൂണിയന് വൈസ് പ്രസിഡണ്ട് കെ.കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പി.എന്‍.ബാബു, കെ.ജി.യശോധരന്, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, എം.സി.വിശ്വനാഥന്, പി.ആര്.ലാലു, പി.ജി.രാമകൃഷ്ണന്, നിര്‍മ്മലാ അനിരുദ്ധന്, ഓമനാ വിശ്വംഭരന്, ചന്ദ്രമതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രിയിലെ കെ.സുനിത, ടി.സിന്ധു തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇരുന്നൂറ്റി അറുപതോളം രോഗികള്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്നും 70 പേരെ ഓപ്പറേഷന് തിരഞ്ഞെടുത്തു. ഇവരെ ജില്ലാ ആശുപത്രിയില്‍ സൗജന്യ ഓപ്പറേഷന് വിധേയരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: