: സബ് ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ 15 പോയന്റോടെ ആര്.രാജുവും ഗേള്‍സ് വിഭാഗത്തില്‍ എളയാവൂര് സിഎച്ച്എം എച്ച്എസ്എസിലെ കെ.എം.ആതിരയും വ്യക്തിഗത ചാമ്പ്യന്മാരായി. 13 പോയന്റോടെ ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ എളയാവൂര് സിഎച്ച്എം എച്ച്എസ്എസിലെ മുഹമ്മദ് സഹലും ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സായി തലശ്ശേരിയിലെ ദില്‍ന ഫിലിപ്പും ചാമ്പ്യന്മാരായി. സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ 13 പോയന്റ് നേടി ജിഎച്ച്എസ്എസ് മണത്തണയിലെ അമല്‍ സുരേഷ് വ്യക്തിഗത ചാമ്പ്യനായപ്പോള്‍ പത്ത് പോയന്റ് വീതം നേടിയ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ വി.വി.അര്‍ഷാനയും സായി തലശ്ശേരിയിലെ സിബില ലിനറ്റ് ജോണും സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ചാമ്പ്യന്മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: