തലശ്ശേരി: തലശ്ശേരി മേഖലയില്‍ വ്യാപകമായി ഡോക്ടര്‍മാരും വന്‍കിട വ്യവസായികളും റിയല്‍ എസ്റ്റേറ്റുകാരും എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തില്‍. ഇതിന്റെ ഭാഗമായി തിരുവങ്ങാട് ഭാഗത്ത് താമസിക്കുന്ന ചില ഡോക്ടര്‍മാരുടെ വീടുകളില്‍ പരിശോധനയും നടത്തി. റെയ്ഡ് നടത്തിയ പല വീടുകളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതായി സൂചനയുണ്ട്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നാണ് പൂഴ്ത്തിവെച്ച നോട്ടുകള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നത്. വ്യക്തികള്‍ക്ക് പുറമേ ചില ജ്വല്ലറികളിലും പരിശോധന നടത്തിയതായി അറിയുന്നു.
മുന്നൂറും നാനൂറും രൂപ ഫീസ് ഈടാക്കി പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ ധാരാളം തലശ്ശേരി മേഖലയിലുണ്ട്. നൂറും നൂറ്റമ്പതും രോഗികളെ ദിനംപ്രതി പരിശോധിക്കുന്ന ഇത്തരം സ്പെഷ്യലിസ്റ്റുകളുടെ അധീനതയില്‍ പണം കുന്നുകൂട്ടിയിട്ടിരിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള പണം വെളുപ്പിക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളെ ഉപയോഗിക്കുന്നതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: