കണ്ണൂര്‍: എസ്ബിടിയുടെ മുന്നില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കിയ 2000ത്തിന്റെ പുതിയ നോട്ടിന്റെ ഫോട്ടോപതിപ്പ് കത്തിച്ചത് അപമാനകരമാണെന്ന് സംസ്ഥാനസമിതിയംഗം സനില്‍ സത്യന് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ ആരാധിക്കുന്ന മഹാത്മാഗാന്ധിയുടെ ചിത്രം പതിഞ്ഞ നോട്ടുകളാണ് പരസ്യമായി കത്തിച്ചത്. ഇത്തരം സംഘടനകളെ പൊതുസമൂഹം തിരിച്ചറിയണമെന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കറന്‍സി കത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: