കണ്ണൂര്‍: ദേശീയ ആരോഗ്യ ദൗത്യം, ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (ബാലകിരണം) എന്നിവയുടെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. നാരായണ നായ്ക്ക് അദ്ധ്യക്ഷത വഹിച്ചു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി.ലതീഷ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, എന്നിവര്‍ സംസാരിച്ചു. നൂറോളം കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളുടെ സര്‍ഗാത്മത വളര്‍ത്തുന്നതിനുതകുന്ന ചിത്രരചന, പ്രച്ഛന്നവേഷം, സംഗീത മത്സരം മുതലായ മത്സരപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: