ഫുഷൗ (ചൈന): ഇന്ത്യന്‍ താരം പി.വി. സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ ആറാം സീഡ് കൊറിയയുടെ സുങ് ജി ഹ്യൂനെ പരാജയപ്പെടുത്തിയാണ് സിന്ധു കലാശക്കളിക്ക് യോഗ്യത നേടിയത്.
ഒരുമണിക്കൂറും 24 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം നഷ്ടമായശേഷം ഉജ്ജ്വലമായി തിരിച്ചടിച്ച സിന്ധു തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും നേടിയാണ് വിജയം വരിച്ചത്. സ്കോര്‍: സ്കോര്‍: 11-21, 23-21, 21-19. ഫൈനലില്‍ ആതിഥേയ താരം സണ്‍ യുവാണ് സിന്ധുവിന്റെ എതിരാളി.
റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം സിന്ധു പങ്കെടുക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റാണിത്. ഇതിന് മുമ്പ് ഡെന്മാര്ക്ക് ഓപ്പണിലും ഓപ്പണിലും കളിച്ച സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: