പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദല്‍ഹി ഡൈനാമോസിന് എതിരാളികള്‍ പൂനെ സിറ്റി എഫ്‌സി. പൂനെയിലെ ശിവ്ഛത്രപതി ശിവാജി സ്‌റ്റേഡിയത്തില്‍ അങ്കം.
നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമായി ദല്‍ഹി ഡൈനാമോസ് 17 പോയിന്റുമായി ഒന്നാമതും മൂന്ന് വീതം ജയവും സമനിലയും നാല് തോല്‍വിയുമായി പൂനെ സിറ്റി 12 പോയിന്റുമായി ആറാമതും. ഇന്ന് ജയിച്ചാല്‍ ദല്‍ഹിക്ക് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം. മറിച്ച് പൂനെ ജയിച്ചാല്‍ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയരും.
ആദ്യ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ ആന്റോണിയോ ഹബാസിനു ഇത്തവണ പുനെയെ സെമിഫൈനല്‍ വരെ കൊണ്ടുചെന്നെത്തിച്ചില്ലങ്കില്‍ നാണക്കേടായി മാറും.
ഈ സീസണിലെ ആദ്യ പാദത്തില്‍ ഇരുടീമുകളും തമ്മില്‍ ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. മൊത്തം അഞ്ച്—തവണ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയതില്‍ മൂന്നു തവണയും ദല്‍ഹിക്കായിരുന്നു ജയം. രണ്ട്—മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു.
















