വാഷിങ്ടെണ്‍: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റിലേക്ക് ഇന്ത്യന്‍ വംശജയും. സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലിയെയാണ് കാബിനറ്റിലേക്ക് പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ വംശജ. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സ്ഥാനത്തേക്കാണ് നിക്കിയെ പരിഗണിക്കുന്നത്.
ട്രംപ് ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ 44കാരി നിക്കി ഹാലിയുമുണ്ടാകുമെന്ന് ട്രംപിന്റെ സംഘത്തിലെ വക്താവ് സീന്‍ സ്പൈസര്‍ വ്യക്തമാക്കി. കൂടാതെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിഞ്ജര്‍, റിട്ട.ജനറല്‍ ജാക് കെയ്ന്‍, അഡ്മിറല്‍ മൈക്ക് റോജേഴ്സ്, കെന്‍ ബ്ലാക്ക്വെല് എന്നിവരേയും കാണുന്നുണ്ട്. കാബിനറ്റ് അംഗങ്ങളെയും ഉപദേശസമിതിയേയും നിശ്ചയിക്കുന്നതിനാണ് ഈ കൂടിക്കാഴ്ചകള്‍.
അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് ഇതുവരെ ട്രംപിന്റെയോ സൗത്ത് കരോലിന ഗവര്‍ണറുടെ ഓഫീസോ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ കാബിനറ്റിലേക്ക് പരിഗണിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജയാണ് ഹാലി. മുന്‍ ലൂസിയാന ഗവർണർ ബോബി ജിന്‍ഡാലിനെയും സുപ്രധാന കാബിനറ്റ് പദവിയിലേക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: