നെല്ലൂന്നി: നെല്ലൂന്നിയിലെ ജലാശയങ്ങള്‍ ഇല്ലാതാക്കുന്നത് കടുത്ത വരള്‍ച്ചക്ക് കാരണമാകുമെന്ന് പരാതി. ഈ മേഖലയിലെ മടത്തിലെ കുളം, കരിയില്‍ പറമ്പത്തെ കുളം, സ്രാമ്പിക്കുളം, പൊതുകിണര്‍ എന്നിവ നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കരിയില്‍ക്കുളം ഈ അടുത്തകാലത്താണ് മണ്ണിട്ട് നികത്തിയത്. ജലാശയങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കെ.മോഹനന്‍ മുന്നറിയിപ്പ് നല്‍കി.
















