കാസര്‍കോട്: പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ പ്രത്യേക നിയമനത്തിന് പരിഗണിക്കുന്നതിനായി സര്‍ക്കാറിലേക്കും, മറ്റിതര വകുപ്പുകളിലേക്കും ലിസ്റ്റ് സമര്‍പ്പിക്കുന്നതിന് എസ്.എസ്.എല്‍.സിയോ അതിന് മുകൡ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിലാസം, ഫോണ്‍ നം., ജനനതീയ്യതി, ജാതി, വിദ്യാഭ്യസയോഗ്യത എന്നിവ ഉള്‍പ്പെടുത്തി ബയോഡാറ്റ 30 നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം.
















