ബീജിങ്: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ഐസക്കും ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ അവരുടെ മാതൃരാജ്യമായ ചൈന അഭിനന്ദനവുമായി രംഗത്ത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി ധീരമെന്ന് ചൈനീസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.
അഴിമതി ഇല്ലാതാക്കാന്‍ ഇത് സഹായകമാകുമെന്നും അവര്‍ വിലയിരുത്തുന്നു.
രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള നടപടിയായി ഗ്ലോബല്‍ ടൈംസ് ഇതിനെ കാണുന്നു. ചൈനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുളള നടപടിയാണിത്. ഇതിന്റെ ഗുണങ്ങളുണ്ടാകാന്‍ കൂടുതല്‍ കാലമെടുക്കും.
സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, വിദേശ സ്വത്തുക്കള്‍ എന്നിവയുടെ രൂപത്തില്‍ കളളപ്പണ ശേഖരം തുടരുമെന്നും ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
















