Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രവാസിയുടെ ഒരു കോടിയുടെ ഭൂമി തട്ടിയെടുത്തതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 10:40 pm IST
in Ernakulam

കൊച്ചി: പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള വസ്തു ഉടമ നാട്ടിലില്ലാത്ത തക്കം നോക്കി റിയല്‍ എസ്‌റ്റേറ്റ് കമ്പനിയും സംഘവും തട്ടിയെടുത്തു. തീറാധാരവും കുടിക്കിട സര്‍ട്ടിഫിക്കറ്റും കരം ഒടുക്കിയതിനുള്ള രേഖകളും സഹിതം പോലീസില്‍ പരാതിപ്പെട്ടിട്ടും സ്ഥലം കയ്യേറിയവരെ ഒഴിപ്പിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറാവുന്നില്ല.

25 വര്‍ഷമായി ഗള്‍ഫിലും കാനഡയിലുമായി പണിയെടുത്ത കളമശേരി എച്ച്എംടി കോളനി, പള്ളിലാംകര (രശ്മി നിവാസില്‍) കെ.വി. രാഘവനാണ് തട്ടിപ്പിനിരയായത്. ഭാര്യ ഉഷയുടെ പേരില്‍ ഇദ്ദേഹം 2011 ജൂലൈയിലാണ് വൈറ്റിലക്കടുത്ത് സില്‍വര്‍സാന്‍ഡ് ഐലന്റില്‍ 7.5 സെന്റ് സ്ഥലം വാങ്ങിയത്. റിട്ടയര്‍മെന്റിന് ശേഷം കൊച്ചിയില്‍ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്ഥലം വാങ്ങിയത്. ഇതിനായി 1999 ല്‍ തന്നെ ഗുഡ്‌ഹോം പ്രൈവറ്റ് ലിമിറ്റഡ്, ഡാറ്റ്‌സണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളുമായി ചേര്‍ന്ന് എഗ്രിമെന്റ് വെക്കുകയും 13 തവണകളായി തുക അടച്ചശേഷം തൃപ്പൂണിത്തുറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2011 ല്‍ തീറാധാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഗുഡ്‌ഹോം കമ്പനി സ്ഥലം ഉടമകളും ഡാറ്റ്‌സണ്‍ കമ്പനി ഡെവലപ്പറുമായിരുന്നു.

തീറാധാരം നടത്തിയശേഷം കുടുംബസമേതം കാനഡയില്‍ പോയ രാഘവന്‍ 5 വര്‍ഷത്തിനുശേഷമാണ് നാട്ടില്‍ വന്നത്.

നടമ വില്ലേജില്‍പ്പെട്ട സര്‍വെ നമ്പര്‍ 485/1 (182/1) വസ്തുവാണ് രാഘവന്റെ പേരിലുള്ളത്. വീടുവെച്ച് സ്ഥിരതാമസമാക്കണമെന്ന ലക്ഷ്യത്തോടെ നാട്ടിലെത്തിയ രാഘവന്‍ തന്റെ വസ്തുവില്‍ ചെന്നപ്പോള്‍ മറ്റാരോ ഷെഡ് വച്ച് താമസിക്കുന്നതാണ് കണ്ടത്. തൊട്ടടുത്തുള്ള പ്ലോട്ടില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷനുവേണ്ടി അപ്പാര്‍ട്ടുമെന്റ് നിര്‍മാണം നടക്കുന്നുണ്ടായിരുന്നു. അവിടുത്തെ നിര്‍മാണതൊഴിലാളികളാണ് രാഘവന്റെ പ്ലോട്ടില്‍ ഷെഡ് വച്ച് കെട്ടി താമസിക്കുന്നതെന്ന് പറയുന്നു.

രാഘവന്റെ 7.5 സെന്റ് സ്ഥലം തന്റെതാണെന്ന വ്യാജ അവകാശവാദവുമായി രംഗത്തെത്തിയ വൈക്കം സ്വദേശി ശില്‍പ്പ കമ്പനിയുമായി നിയമവിരുദ്ധമായ കരാറുണ്ടാക്കി. രാഘവന്റെ സ്ഥലം ചൂണ്ടിക്കാണിച്ച് അത് തന്റേതാണെന്ന് ശില്‍പ്പ കമ്പനിയെ ബോധ്യപ്പെടുത്തി. പ്രതിമാസം 8500 രൂപ വാടകക്ക് നല്‍കുകയായിരുന്നു.

ചതി വ്യക്തമായ രാഘവന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് എല്ലാ തെളിവുകളും ഹാജരാക്കി പരാതി നല്‍കിയിട്ടും തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരാതിയുമായി ചെന്ന രാഘവനെയും ഭാര്യ ഉഷയെയും കമ്മീഷണറുടെ ഓഫീസില്‍നിന്ന് ഇറക്കിവിട്ടതായും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

പുതിയ വാര്‍ത്തകള്‍

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.