മൊസൂള്‍: ഇറാഖി സൈന്യം അമേരിക്കയുെട പിന്തുണയോടെ നടത്തിയ വ്യോമാക്രമണങ്ങള്‍ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. എങ്കിലും ജനജീവിതം ഇനിയും സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ല.
ഒരേയൊരു ബാര്‍ബാര്‍ ഷോപ്പ് മാത്രമാണ് ഇവിടെ ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മാസങ്ങള്‍ കൊണ്ട് നീണ്ട താടിയും മുടിയും വടിക്കാന്‍ ഇവിടെ ധാരാളം പേര്‍ വരി നില്‍ക്കുന്നു. ഐഎസ് നിര്‍ബന്ധിതമായി ഇവരെ കൊണ്ട് താടി നീട്ടി വളര്‍ത്തിക്കുകയായിരുന്നു.
ഇവര്‍ ബാര്‍ബര്‍ഷാപ്പിലെത്തുന്നത് ശവങ്ങള്‍ക്ക് മുകളില്‍ കൂടി സഞ്ചരിച്ചാണ്.
കമ്പളങ്ങളില്‍ പൊതിഞ്ഞ് അവ ഇട്ടിരിക്കുന്നു. വ്യോമാക്രമണത്തില്‍ മരിച്ച ഐഎസുകാരുടെ മൃതദേഹം പത്ത് ദിവസമായിട്ടും ഇവിടെ നിന്ന് നീക്കിയിട്ടില്ല. പോലീസുകാര്‍ സൈന്യത്തെ കാത്തിരിക്കുകയാണ്.
ജീവിതം സാധാരണ നിലയില്‍ എത്തിയിട്ടില്ലെങ്കിലും ആളുകള്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
















