വാഷിങ്ടണ്‍: സിഖ് വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗുര്‍ണൂര്‍ സിങ് നഹാല്‍(17)ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ആഴ്ച കാലിഫോര്‍ണിയയിലാണ് സംഭവം.
കൊലപാതക കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. നഹാലിന്റെ മുത്തശ്ശിയാണ് വീടിനടുത്തുള്ള ഗ്യാരേജിന് സമീപം നഹാല്‍ വെടിയേറ്റ് കിടക്കുന്നത് ആദ്യം കണ്ടത്.
ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് ഇവര്‍ വീടിന് വെളിയിലേക്ക് വന്നതെന്ന് നഹാലിന്റെ അമ്മാവന്‍ തേജീന്ദര്‍ജിത്ത് സിങ് പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നഹാല്‍.
















