ധര്‍മ്മടം: ലോകത്തിന്ന് മാര്‍ഗ്ഗദര്‍ശനം നല്‍കുകയെന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് ഭാരതം മുന്നേറുകയാണെന്ന് ബിജെപി ജില്ലാ വെസ് പ്രസിഡന്റ് മോഹനന് മാനന്തേരി പറഞ്ഞു. ബിജെപി ധര്‍മ്മടം മണ്ഡലം ദീനദയാല്‍ ഉപാധ്യായ പ്രവര്‍ത്തക പരിശീലന ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ഇതിനായി ഭാരതീയ ജനതാപാര്‍ട്ടിക്ക് പ്രേരണ നല്കുന്ന ആശയമത്രെ ഏകാത്മ മാനവ ദര്‍ശനം. വ്യക്തിക്ക് ശരീരം, മനസ്സ്, ബുദ്ധി ആത്മാവ് എന്നീ ഘടകങ്ങള്‍ ഉള്ളതുപോലെ രാഷ്ട്രത്തിന്നും ഈ നാലു ഘടകങ്ങളും ഉണ്ടെന്ന വേദങ്ങളോളം പഴക്കമുള്ള ഈ ദര്‍ശനം ഇന്ന് ഏറെ പ്രസക്തമാകുകയാണ്. 1965 ല്‍ ജനസംഘം സമ്മേളനത്തില്‍ പ്രക്യാപിച്ച പഞ്ച തത്വങ്ങള്‍ ബിജെപിക്ക് ഈ കാലഘട്ടത്തില്‍ പ്രസക്തി വര്ന്ധിപ്പിക്കുകയാണ്. സാമ്പത്തിക മേഖലക്ക് ഈ ദര്‍ശനം ഏറെ പ്രധാന്യം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു ആര്.കെ.ഗിരിധരന്, കെ.രൂപ, എ.അനില്‍കുമാര്‍, എ.ജിനചന്ദ്രന്, പി.സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: