ഇരിട്ടി: ബാലഗോകുലം കണ്ണൂര്‍ ജില്ലാ രക്ഷാധികാരി ദ്വിദിന പ്രശിക്ഷണ ശിബിരം പുന്നാട് നിവേദിത വിദ്യാലയത്തില്‍ നടന്നു. ഗോകുല യൂണിറ്റുകളിലെ രക്ഷാധികാരിമാര്‍ പങ്കെടുത്ത പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.പി.കുഞ്ഞിനാരായണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം.സത്യന് മുഖ്യപ്രഭാഷണം നടത്തി. വിവിധ ശ്രേണികളിലായി ശാസ്ത്രം, കൗതുകം, ധര്‍മ്മീ, ഭാഷ, ചരിത്രം എന്നീ വിഷയങ്ങളില്‍ പി.സി.ദിനേശന്, യു.അജയകുമാര്‍, കെ.പി.ഷിനോജ്, കെ.ആര്യ, എം.ശ്രുതി, എ.പി.സുരേഷ് ബാബു, കെ.രമിത്ത്, എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി പി.പി.സജീവന് സ്വാഗതവും സി.വി.ധനേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: