മണ്ഡലം പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പഠനശിബിരം സമാപിച്ചു. മാച്ചേരി യുപി സ്കൂളില്‍ നടന്ന പഠനശിബിരത്തിന്റെ സമാപനസഭയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. യു.ടി.ജയന്തന്, മാച്ചേരി ലക്ഷ്മണന്, അഡ്വ.അര്‍ച്ചന വണ്ടിച്ചാല്‍, പി.സലീന, സുശീല്‍ കുമാര്‍ തളാപ്പ്, ടി.ജ്യോതി, വി,പി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ശശിധരന് സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.രതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: