കണ്ണൂര്‍: ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ലോകത്തിന്റെ ചുമരില്‍ എഴുതി ചേര്‍ക്കുന്ന ചിത്രങ്ങള്‍ മനുഷ്യത്വത്തിന്റെതെന്ന് യോഗം കൗണ്‍സിലര്‍ അടിമാലി രമേശ് പറഞ്ഞു. രണ്ട് ദിവസമായി കണ്ണൂര്‍ തോട്ടട എസ്എന്‍ ട്രസ്റ്റ് സ്കൂളില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗം വനിതാ സംഘം മേഖില നേതൃത്വസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യാഗം സമുദായത്തിന്റെ കൂട്ടായ്മക്ക് വേണ്ടി മാറ്റിയാല്‍ കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കാന് കഴിയും. കാലികമായി നടക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രചരണങ്ങളില്‍ ശ്രീനാരായണഗുരു നല്കിയ മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന സന്ദേശം കൂടി ഉള്‍പ്പെടുത്തി പ്രചരണം നടത്തിയാല്‍ ഇന്നു കാണുന്ന മത അസഹിഷ്ണുതയെക്കതിരെ ഒരു പരിധിവരെ പരിഹാരമാവും. ഈ തിരിച്ചറിവിന്റെ ചിന്ത ഉള്‍ക്കൊള്ളുന്നതിലൂടെ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ഇല്ലാതാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംഘം പ്രസിഡണ്ട് കെ.പി.കൃഷ്ണകുമാരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആചാര അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത എന്ന വിഷയത്തില്‍ ഡോ. ശ്രീനാഥ് കാര്യാട്ട് ക്ലാസെടുത്തു. എസ്എന്‍ഡിപി യോഗവും സമകാലിക രാഷ്ട്രീയവും എന്ന വിഷയം പി.ടി മന്മഥനും ക്ലാസ് കൈകാര്യം ചെയ്തു. കേരളം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തുല്യനീതി കൊടുക്കാന്‍ സാധിച്ചില്ലെന്നും അവരാണ് കേരളത്തിലെ വിഭാഗീതയ്ക്ക് കാരണമെന്നദ്ദേഹം പറഞ്ഞു സമൂഹത്തില്‍ അസന്തലിതാവസ്ഥ സൃഷ്ടിച്ച രാഷ്ട്രീയക്കാരുടെ പ്രവത്തനങ്ങളാണ് പുത്തന്‍ രാഷ്ട്രീയ സമവാക്യത്തിനു പ്രേരിപ്പിച്ച ഘടമെന്നും മന്മഥന്കൂട്ടിചേര്ത്തു. എസ്എന്സിപി യോഗ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥന്. ഗീതാറാവു, രാധാമണി, ഷീബ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: