ബാഗ്ദാദ്: പൈതൃക നഗരമായ നിംറൂദ് ഇറാഖി സൈന്യം ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും തിരിച്ചുപിടിച്ചു. രണ്ടുവര്‍ഷത്തോളമായി ഈ പ്രദേശം ഐഎസ് കൈയ്യടക്കിവെച്ചിരിക്കുകയായിരുന്നു.
ഇറാഖ് സൈന്യത്തിന്റെ ഒമ്പതാമത് വിഭാഗം ഐഎസില്‍ നിന്നും നിംറൂദിനെ മോചിപ്പിച്ച് ഇറാഖി പതാക നാട്ടിയതായി ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ അമീര്‍ റഹീദ് യാര് അള്ളായാണ് അറിയിച്ചത്. ഇതുകൂടാതെ നുമാനിയ ഗ്രാമവും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്.
മൊസൂള്‍ ഐഎസില്‍ നിന്നും തിരിച്ചുപിടിക്കുന്നതിനു മുന്നോടിയായാണ് നിംറൂദ് തിരിച്ചു പിടിച്ചത്.
പുരാതന നഗരം
13ാം നൂറ്റാണ്ടില്‍ നിര്‍മിച്ച നിംറൂദ് നഗരം അസൈറിയന് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. നിരവധി കൂറ്റന്‍ നിര്‍മിതികളും കൊട്ടാരങ്ങളുമുള്ള ഈ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 150 വര്‍ഷം മുമ്പാണ് കണ്ടെത്തിയത്.
ഐഎസ് മൊസൂള്‍ കൈയടക്കിയതോടെ നിംറൂദ് നഗരത്തിന്റെ നാശം തുടങ്ങി. 2015 ഏപ്രിലില്‍ ഐഎസ് ഭീകരര്‍ നിംറൂദ് നഗരം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പുരാതനനഗരമായ ഹത്രയും ഇതിനോടൊപ്പംതന്നെ ഐഎസ് തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: