വാഷിംങ്ടൺ: അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം എഫ്ബിഐ ആണെന്നു കുറ്റപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലാരി ക്ലിന്റണ്‍ രംഗത്തെത്തി.
തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുമ്പാണ്എഫ്ബിഐ മേധാവി ജെയിംസ് കോമി തനിക്കെതിരായ ഇ-മെയില്‍ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞത്. അതുവരെ ലഭിച്ചിരുന്ന മേധാവിത്വം തനിക്ക് അതോടെ നഷ്ടപ്പെടുകയായിരുന്നെന്നും ഹിലാരിപറഞ്ഞു.
കോമി ഇക്കാര്യം പറയുന്നതു വരെ മുഴുവന്‍ സര്‍വേകളിലും തനിക്കായിരുന്നു മുന്‍തൂക്കം, എന്നാല്‍ അതിനു ശേഷം കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു എന്ന് ഹിലാരി കൂട്ടിച്ചേർത്തു.
















