Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയസംഗം നീങ്ങണമെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:39 pm IST
in Samskriti

ദേഹമേതാണ്; ദേഹിയേതാണ് എന്ന വിവേചനം കൂടാതെ ദേഹത്തെ താനാകുന്ന ദേഹിയായി തെറ്റിദ്ധരിച്ച് തന്റെ സുഖത്തിനെന്ന പേരുപറഞ്ഞ് ദേഹകര്‍മങ്ങളെ വളര്‍ത്തലാണ് എല്ലാവിധ വിഷയസംഗങ്ങളുടെയും അടിസ്ഥാന സ്വരൂപം. ഈ വിഷയസംഗംതന്നെ ബന്ധത്തിന്റെയും ഹേതു.

അനന്തമായി എങ്ങും നിറഞ്ഞിരിക്കുന്ന ആത്മതത്വത്തിന് പരിമിതത്വം വരുത്തി, പരിമിതമായ ആ അല്‍പവസ്തുവാണ് താനെന്ന് തെറ്റിദ്ധരിച്ച് തനിക്ക് സുഖസമാധാനങ്ങളുണ്ടാക്കിത്തീര്‍ക്കാനുള്ള പരിശ്രമം തന്നെ സംഗസ്വരൂപം. അപരിച്ഛിന്നമായ തനിക്ക് പരിമിതത്വവും ആനന്ദമയനായ തനിക്ക് ദുഖാത്മകതയും ആ ദുഖനിവൃത്തിക്ക് വേണ്ടിയുള്ള പരിശ്രമവുമൊക്കെ മിഥ്യാസങ്കല്‍പങ്ങളല്ലാതെ മറ്റെന്താണ്? ജ്ഞാനികള്‍ക്ക് അതൊന്നുമുണ്ടാവാന്‍ വയ്യ.

താനും ഈ ലോകവും എന്നുവേണ്ട എല്ലാം ഒന്നായിരിക്കുന്ന ആത്മാവായിരിക്കെ തള്ളലും കൊള്ളലുമായിരിക്കുന്ന വ്യവഹാരത്തിന് എവിടെയാണ് സ്ഥാനം? അതുപോലെ ആനന്ദമയനായ തന്റെ സുഖത്തിനുവേണ്ടി എന്നത് പ്രയത്‌നമാണ് ചെയ്യേണ്ടത്? ജീവന്‍മുക്തന്മാരില്‍ അങ്ങനെയുള്ള തെറ്റിദ്ധാരണകളോ അനാവശ്യ പ്രയത്‌നങ്ങളോ ഒന്നുംതന്നെ കാണില്ല. അങ്ങനെയുള്ള തെറ്റിദ്ധരണകളും വ്യവഹാരങ്ങളും തന്നെ ബന്ധം. ജ്ഞാനംകൊണ്ടല്ലാതെ അതെങ്ങനെ നീങ്ങും.

ഞാന്‍, നീ, അവന്‍, ഇവന്‍, സുഖം, ദുഃഖം ഇത്യാദി വ്യത്യസ്തഭാവങ്ങളോ, ഭാവദ്വേഷങ്ങളോ, മദമാത്സര്യങ്ങളോ ഒന്നുംതന്നെ ജ്ഞാനിക്കുണ്ടാവില്ല. അങ്ങനെയുള്ള ജ്ഞാനിയാണ് മുക്തിക്ക് അധികാരിയായിട്ടിരിക്കുന്നത്. കര്‍മങ്ങളെ ത്യജിക്കുന്നതും സ്വീകരിക്കുന്നതും രണ്ടും ബന്ധകാരണമാണ്. അതിനാല്‍ ജ്ഞാനി ത്യജിക്കുകയോ സ്വീകരിക്കുകയോ രണ്ടും ചെയ്യുന്നില്ല. കര്‍മം ചെയ്താലും ഇല്ലെങ്കിലും എപ്പോഴും അകര്‍ത്താവായിട്ടായിരിക്കുന്നു ജ്ഞാനി.

എന്തുചെയ്താലും അനുഭവിച്ചാലും ഇല്ലെങ്കിലും എപ്പോഴും അഭോക്താവും അകര്‍ത്താവുമായിട്ടിരിക്കുന്നവന്‍ നിസംഗനാണ്. അദ്ദേഹം മുക്തിക്ക് അധികാരിയുമാണ്. അസംഗജീവിതംകൊണ്ടും ഒരാളുടെ എല്ലാ കര്‍മബന്ധങ്ങളും അറ്റുപോകും. മാത്രമല്ല കാലംകൊണ്ട് മുക്തിക്ക് അധികാരിയായിത്തീരുകയും ചെയ്യും. അതിനാല്‍ അസംഗിയായിട്ടാണ് ജീവിക്കേണ്ടത്. ജ്ഞാനികളൊക്കെ അങ്ങനെയാണ് ചെയ്യുന്നത്. വീണ്ടും വീണ്ടും ജനനമരണങ്ങളെ പ്രാപിക്കുന്നതും കൃമികീടാദിയോനികളില്‍ പോകേണ്ടിവരുന്നതുമൊക്കെ സംഗത്തിന്റെ വിലാസമല്ലാതെ മറ്റെന്താണ്?

എല്ലാ അറിവുകളും വിവേകവുമുള്ള മനുഷ്യനായി കുറെക്കാലം ജീവിച്ചിട്ട് കൃമികീടാദിക്ഷുദ്രജീവിതങ്ങളിലേക്ക് ഇറങ്ങിവരേണ്ടിവരുന്നത് എത്ര കഷ്ടമാണ്. എന്നാല്‍ നിസംഗ ജീവിതമില്ലാതിരുന്നതുകൊണ്ടും നാനാതരത്തിലുള്ള സങ്കല്‍പങ്ങളുടെ വളര്‍ച്ചകൊണ്ടും തെറ്റിദ്ധാരണകളെക്കൊണ്ടും പലപ്പോഴും പലര്‍ക്കും അങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുന്നു. കര്‍തൃത്വഭോക്തൃത്വങ്ങളും വിഷയസംഗങ്ങളുമാണ് അതിന് ഹേതു. സമുദ്രത്തില്‍ തിരമാലകളെന്നപോലെയാണ് ആത്മാവാകുന്ന ചിദാകാശത്തില്‍ ജീവികള്‍ അവസാനമില്ലാതെ പൊന്തുകയും താഴുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നത്. അതിന്റെ ഹേതുവാകട്ടെ വിഷയസംഗം മാത്രവുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.