Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

sever

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 06:54 am IST
in Kerala
ആര്‍. നാസര്‍, യു. പ്രതിഭ

ആര്‍. നാസര്‍, യു. പ്രതിഭ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് ജില്ലയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി തുടങ്ങി. പാര്‍ട്ടിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളോട് പ്രതികരിച്ച കായംകുളത്തെ സ്ഥാനാര്‍ത്ഥി യു. പ്രതിഭയെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസറും രംഗത്തെത്തി. മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി വിട്ട് യുഡിഎഫ് പിന്തുണയില്‍ വലിയ ഭൂരിപക്ഷത്തിന് വിജയിച്ചതോടെ കനത്ത ആഘാതത്തിലായ സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പ്രതിഭയുടെ നിലപാട്.

പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടായെന്നും, വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്നും പ്രതിഭ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം ശക്തികേന്ദ്രങ്ങളായ പത്തിയൂരും ചെട്ടികുളങ്ങരയിലും വോട്ട് കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജസ്വലമായിരുന്നില്ലെന്നും പ്രതിഭ വിമര്‍ശിച്ചു. സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തില്‍ പോലും മുന്നേറാനായില്ല. തനിക്കെതിരെ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചു. ഇത് എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാക്കി. യഥാര്‍ത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ പ്രവര്‍ത്തിച്ചു. കേരളത്തില്‍ മൊത്തം ഇത്തരത്തില്‍ പ്രതിപ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ പ്രതിഭയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ നടത്തിയത്. പ്രതിഭ തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുകയാണ്. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തു. തോറ്റ് കഴിയുമ്പോള്‍ എന്തും പറയാമെന്നാണോ, ലോക്സഭയില്‍ മൂന്നാം സ്ഥാനത്ത് പോയപ്പോഴും ഇവര്‍ തന്നെയല്ലേ എംഎല്‍എ എന്നും അതിന്റെ ഉത്തരവാദിത്തം ഇവര്‍ക്കല്ലേ എന്നും നാസര്‍ ചോദിച്ചു. അപ്പോള്‍ എന്താണ് സംഭവിച്ചത്. അത് പരിശോധിക്കണം.

നേരത്തെ എല്‍ഡിഎഫിന് വോട്ട് ചെയ്ത എസ്എന്‍ഡിപിക്കാര്‍ എന്തുകൊണ്ട് ഇത്തവണ ചെയ്തില്ല. അവരോടുള്ള എതിര്‍പ്പാണോ കാരണം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണോയെന്ന് പരിശോധിക്കണം. വെള്ളാപ്പള്ളി എന്ത് ചെയ്തെന്നാണ് യു. പ്രതിഭ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എസ്എന്‍ഡിപി വോട്ടുകള്‍ നേടിയാണ് രണ്ട് തവണ അവര്‍ ജയിച്ചത്. ഈ തവണ എസ്എന്‍ഡിപി വോട്ടുകള്‍ നഷ്ടമായത് എന്തുകൊണ്ടെന്ന് പ്രതിഭ തന്നെ ആലോചിക്കണം. പാര്‍ട്ടി സഖാക്കള്‍ നല്ല പണിയെടുത്തിട്ടുണ്ട്. തോറ്റ ശേഷം പാര്‍ട്ടിയെ കുറ്റം പറയുന്നത് ജി. സുധാകരന്റെ രീതിയെന്നും നാസര്‍ വിമര്‍ശിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ യു. പ്രതിഭ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. ലിജുവിനോട് വലിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. 15,572 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലിജുവിന് ലഭിച്ചത്. 76,651 വോട്ടുകള്‍ ലിജു നേടി. യു. പ്രതിഭയ്‌ക്ക് 61,079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തമ്പി മേട്ടുതറയ്‌ക്ക് 16,973 വോട്ടുകളുമാണ് ലഭിച്ചത്. 2021ല്‍ 6298 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതിഭ വിജയിച്ചത്. പ്രതിഭയ്‌ക്ക് 77,348 വോട്ടുകളും യുഡിഎഫിന്റെ അരിത ബാബുവിന് 71,050 വോട്ടുകളുമാണ് ലഭിച്ചത്. പാര്‍ട്ടി മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചാണ് കായംകുളത്ത് തുടര്‍ച്ചയായി മൂന്നാം തവണയും മത്സരിക്കാന്‍ സംസ്ഥാന നേതൃത്വം പ്രതിഭയ്‌ക്ക് അവസരം നല്‍കിയത്. പ്രതിഭയെ ഒഴിവാക്കി സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസറിനെ കായംകുളത്ത് സ്ഥാനാര്‍ത്ഥിയാക്കണെമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ശിപാര്‍ശ. ഇത് തള്ളിയാണ് പ്രതിഭയെ വീണ്ടും മത്സരിപ്പിച്ചത്. ആലപ്പുഴ ജില്ലയില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ ആറിടത്തും യുഡിഎഫാണ് വിജയിച്ചത്. 2021ല്‍ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്.

Tags: u prathibhaKerala assembly election 2026CPM Alappuzha District Secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.