വാഷിങ്ടണ്‍: ഭാവി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ചര്‍ച്ച നടത്തി. വൈറ്റ് ഹൗസിന്റെ ഭാഗമായ ഓവല്‍ ഓഫീസില്‍ ഒന്നര മണിക്കൂര്‍ തുടര്‍ന്ന ചര്‍ച്ച ‘ശ്രേഷ്ഠമായിരുന്നു’വെന്ന് ഒബാമ പറഞ്ഞു.
‘മഹത്തായ ബഹുമതി’ എന്നാണ് ട്രംപ് പ്രതികരിച്ചത്. ‘ട്രംപിന്റെ വിജയം രാജ്യത്തിന്റെ വിജയമാകുമെന്നും എല്ലാ സഹകരണവും നല്കാന് ഒരുക്കമാ’ണെന്നും ഒബാമ അറിയിച്ചു.
‘ഞങ്ങള്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു, ചിലത് രസകരമായിരുന്നു, ചിലത് വിഷമം പിടിച്ചതും,’ ട്രംപ് പറഞ്ഞു.
ഭാര്യ മെലീന, മരുമകന് ജാര്‍ഡ് കുഷ്ണര്‍ തുടങ്ങിയവരും ട്രംപിനൊപ്പമെത്തിയിരുന്നു. പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്കൊപ്പം മെലീന സമയം ചെലവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: