പീച്ചി: ദേശീയപാതയില്‍ വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കാറില്‍ കടത്തിയ 22.5ലക്ഷം രൂപ പിടികൂടി. തമിഴ്നാട് സ്വദേശി രജിത്ത്, രാജസ്ഥാന് സ്വദേശി റാവല്‍ എന്നിവരില്‍ നിന്നാണ് പണം പിടിച്ചത്. പണത്തിനു കൃത്യമായ കണക്കുണ്ടെന്ന് ഇരുവരും പോലീസിനു മൊഴി നല്കി. ഇന്നു രാവിലെ കൃത്യമായ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരെയും വിട്ടയച്ചു. പണവും കാറും കസ്റ്റഡിയിലെടുത്തു.
പീച്ചിപോലീസും ഹൈവേ പോലീസും ചേര്‍ന്ന് ഇന്നലെ വൈകീട്ട് നാലോടെ കുതിരാനില്‍ നിന്നാണ് പണമടക്കം ഇരുവരെയും പിടികൂടിയത്. സ്യൂട്ട്കെയ്സിനുള്ളില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. അസാധുവാക്കിയ 1000, 500 നോട്ടുകളാണ് ഇവ. കൈകാണിച്ച് കാര്‍ നിര്‍ത്തിയശേഷം പോലീസ് ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് കൂടുതല്‍ പരിശോധനക്ക് ഇടയാക്കിയത്. പാലക്കാട് ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍.
നോട്ട് നിരോധനം വന്നതോടെ പൂഴ്ത്തിവെച്ച കള്ളപ്പണം വെളുപ്പിക്കാനായി പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശക്തമായ പരിശോധന നടക്കുന്നതിനിടെയാണ് 22.5ലക്ഷം രൂപ പിടിച്ചത്. ഹൈവേ പോലീസ് എസ്ഐ സി.മജീദ്, പീച്ചി എസ്ഐ ഇ.ബാബു, സിപിഒമാരായ അനുരാഗ്, ധനേഷ് എന്നിവരാണ് പരിശോധന നടത്തി പണം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: