പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്തുന്നതിന് ഇപ്പോഴുള്ള നിയന്ത്രണം ഒഴിവാക്കരുതെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണിയോഗം ആവശ്യപ്പെട്ടു.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ആരും വിലക്കിയിട്ടില്ല. പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് നിയന്ത്രണം. നൂറുകണക്കിന് വര്‍ഷമായി തുടരുന്ന ആചാരവും കീഴ്വഴക്കവുമാണിത്.ദൈവഹിതം അനുസരിച്ചുള്ള തന്ത്രിമാരുടെ തീരുമാനമാണിത്. അയ്യപ്പനില്‍ വിശ്വസിക്കുന്ന എല്ലാ മതസ്ഥരുടേയും പുണ്യഭൂമിയാണ് ശബരിമല. ഇവിടം പിക്നിക്ക് കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകരുത്. ഹിന്ദുവിശ്വാസങ്ങളെ വ്രണപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഹിന്ദുസമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളേയും കീഴ്വഴക്കങ്ങളേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സോമനാഥവാര്യര്‍, ഡോ.രാമസ്വാമിപിള്ള, പ്രൊഫ.കെ.ജി.മോഹനകുമാര്‍, സരസ്വതി അന്തര്‍ജനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: