വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണള്‍ഡ് ട്രംപ് ആദ്യമായി വൈറ്റ്ഹൗസിലത്തെി. ന്യൂയോര്‍ക്കില്‍നിന്ന് തന്റെ സ്വകാര്യവിമാനത്തില്‍ വാഷിങ്ടണിലെ റീഗന് നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിനെ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഓവല്‍ ഓഫിസില്‍ ഇരുവരും സൗഹൃദ കൂടിക്കാഴ്ച നടത്തി. അധികാരക്കൈമാറ്റത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ടംപിന്റെ ഭാര്യ മെലാനിയയുമായി മിഷേല്‍ ഒബാമയ പ്രത്യേകം ചര്‍ച്ച നടത്തി
തെരഞ്ഞെടുപ്പു സമയത്ത് ഇരുവരും തമ്മിലുണ്ടായ വാക്പോരുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒബാമയുടെ ജന്മസ്ഥലം അമേരിക്കയല്ലെന്ന് വാദിക്കുന്നവരുടെ സംഘടനയിലെ സജീവാംഗമായിരുന്നു ട്രംപ്. പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ട്രംപിന് യോഗ്യതയില്ലെന്ന ഒബാമയുടെ പരാമര്‍ശവും ഏറെ ചര്‍ച്ച ചെയ്തിരുന്നു.
ജനുവരി 20-നാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: