കൊച്ചി: സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്ന അഭിഭാഷകരുടെ കോടതിയാവശ്യപ്പെടാത്ത ഫോണ്‍ വിശദാംശരേഖ ശേഖരിക്കാന്‍ മുന്‍ഡിജിപി ടി.പി. സെന്‍കുമാര്‍ ആവശ്യപ്പെട്ടതായി രേഖ ശേഖരിച്ച പോലീസുദ്യോഗസ്ഥന്റെ മൊഴി. പോലീസ് സൈബര്‍ വിഭാഗത്തിലുള്ള ഹൈടെക്സെല്ലിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. വിനയകുമാരന്‍ നായരാണ് മുന്‍ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞതുകൊണ്ടാണ് രണ്ട് അഭിഭാഷകരുടെയും ഒരു പോലീസുദ്യോഗസ്ഥന്റെയും സിഡിആര്‍ താന്‍ ശേഖരിച്ചതെന്ന് ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കിയത്.
സോളാര്‍ കമ്മീഷനില്‍ കക്ഷിചേര്‍ന്ന ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്, സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ക്കുവേണ്ടി ഹാജരാകുന്ന അഡ്വ. സി ഡി ജോണി, എസ്ഐ ജോര്‍ജ്ജുകുട്ടി എന്നിവരുടെ സിഡിആര്‍ ആണ് വിനയകുമാരന്‍നായര്‍ ടി പി സെന്‍കുമാറിനുവേണ്ടി ശേഖരിച്ചു നല്‍കിയത്. സരിതയുടെ മൂന്ന് ഫോണുകളുടെയും സി.ആര്. ബിജുവിന്റെയും ബാബുരാജിന്റെയും രണ്ടു വീതം ഫോണുകളുടെയും സിഡിആര്‍ ശേഖരിക്കാനായി ഹൈക്കോടതി ഡിജിപിയോടവശ്യപ്പെട്ടു. ഈ ഏഴുഫോണുകളുടെ സിഡിആറിനൊപ്പം അഡ്വ. ബി രാജേന്ദ്രന്, സി ഡി ജോണി, ജോര്‍ജുകുട്ടി എന്നിവരുടെ സിഡിആര്‍ കൂടി ശേഖരിക്കാന്‍ സെന്‍കുമാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിനയകുമാരന്‍ നായര്‍ പറഞ്ഞു. ഡിജിപിഇക്കാര്യം തന്നോട് വാക്കാലാണ് ആവശ്യപ്പെട്ടത് എന്നായിരുന്നുഅദ്ദേഹത്തിന്റെ മറുപടി. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു സിഡിആറും 2013ല്‍ ടി.പി. സെന്‍കുമാര്‍ എടുത്തിട്ടില്ലെന്നും വിനയകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: