പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലം നിര്‍മ്മാണത്തിനായി കായലിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് നികത്തിയത് നീക്കം ചെയ്തില്ല. ഇതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായി.
രണ്ടു വര്‍ഷം മുന്‍പാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. വാഹനങ്ങള്‍ക്ക് ചുരിങ്ങിയസമയംകൊണ്ട് കൊച്ചി തുറമുഖവുമായും നഗരത്തിലെത്തിചേരാന് പാലം സഹായകമാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ കായലില്‍ മണ്ണിട്ട് നികത്തിയതിനെ മത്സ്യത്തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. നിര്‍മ്മാണം പുരോഗമിക്കുന്ന ഘട്ടത്തില്‍ കായലില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തൊഴിലാളികള്‍ നിര്‍മ്മാണം തുടങ്ങാന്‍ അനുവദിച്ചത്.
പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മണ്ണ് നീക്കം ചെയ്യാത്ത നടപടി മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: