കണ്ണൂര്‍: ഇന്ന് സമൂഹത്തില്‍ കാണുന്ന അസ്വസ്ഥതകള്‍ക്കും അശാന്തിക്കും കാരണം ആധ്യാത്മിക ആരോഗ്യത്തിന്റെ അഭാവമാണെന്ന് സ്വാമി കൈവല്യാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വേദാന്ത സത്സംഗവേദി തളാപ്പ് എസ്എന്‍.വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ച ഗീതാജ്ഞാനയജ്ഞത്തിന്റെ ആദ്യ ദിവസം പ്രഭാഷണം നടത്തിവരികയായിരുന്നു സ്വാമിജി. ആധ്യാത്മിക ആരോഗ്യമുള്ളവര്‍ക്ക് മാത്രമേ സമൂഹത്തെ ചലനാത്മകവും പുരോഗതിയിലേക്കും നയിക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ ആധ്യാത്മിക ആരോഗ്യത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് ഗീതയിലെ പതിനഞ്ചാം അധ്യായത്തില്‍ പ്രതിപാദിക്കുന്നതെന്ന് സ്വാമിജി പറഞ്ഞു. യജ്ഞം കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വി.എ.രാമാനുജന്അധ്യക്ഷത വഹിച്ചു. കെ.പി.പവിത്രന്, ദീപിക ജയദാസ്, ഡോ.എം.പി.മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു. എം.വി.ശശിധരന് സ്വാഗതവും. പി.വി.രാമചന്ദ്രന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. യജ്ഞം ഞായറാഴ്ചവരെ നീണ്ടുനില്‍ക്കും. എല്ലാ ദിവസവും വൈകിട്ട് 5.30നാണ് യജ്ഞം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: