പയ്യന്നൂര്‍: നിര്‍മ്മാണ മേഖലയില്‍ ചരല് മണ്ണ് കയറ്റിയിറക്കുന്ന ടിപ്പറുകള്‍ക്കെതിരെ പയ്യന്നൂര്‍ മേഖലയില്‍ റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്വീകരിക്കുന്ന അന്യായമായ നടപടികളില്‍ പ്രതിഷേധിച്ച പയ്യന്നൂര്‍ ഏറിയ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് നിര്‍മ്മാണ മേഖലയെ ബാധിച്ചുതുടങ്ങി. പയ്യന്നൂര്‍ നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലുമുള്ള 12 ഗ്രാമപഞ്ചായത്തുകളിലെയും ടിപ്പര്‍ ലോറികളാണ് അഞ്ചുമുതല്‍ പണിമുടക്ക് ആരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: