തലശ്ശേരി: ഇന്നലെ കാലത്ത് പതിനൊന്നുമണിയോടെ ചാലില്‍ ഇന്ദിര പാര്ക്കിന് സമീപത്ത് ബ്രൗണ്‍ഷുഗറുമായി അഞ്ചുപേര്‍ പിടിയിലായി. തലശ്ശേരി സ്വദേശികളായ മട്ടാമ്പ്രം മലയാട്ട് വീട്ടില്‍ അറാഫത്ത് (33), മട്ടാമ്പ്രം കുമ്പളപ്പുറത്ത് വീട്ടില്‍ യൂനസ് (27), എടക്കാട് റിഫ മന്‍സിലില്‍ റഫീഖ് (32), മുഴപ്പിലങ്ങാട് തൈക്കണ്ടി വീട്ടില്‍ മജീദ് (42), മട്ടാമ്പ്രത്തെ കുമ്പളപ്പുറത്ത് വീട്ടില്‍ സിയാദ് (34), എന്നിവരാണ് പിടിയിലായത് മുംബൈയില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന ബ്രൗണ്‍ഷുഗര്‍ തലശ്ശേരിയിലെ പ്രധാന ഏജന്റ് അറാഫത്തിന് കൈമാറുന്നതിനിടയിലാണ് പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ നഗരത്തിലെ ആറോളം വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ലഹരിക്ക് വിധേയമായിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇവര്‍ ഇപ്പോള്‍ മയക്കുമരുന്ന് വിമുക്തകേന്ദ്രത്തില് ചികിത്സയിലാണ്. കാസര്‍ഗോഡ്, ചെറുവത്തൂര്‍, തലശ്ശേരി, വടകര, മാഹി, കൊയിലാണ്ടി എന്നിവിടങ്ങളിലെ നിരവധിയാളുകള്‍ ഇവരില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ വാങ്ങുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ’ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ലഹരിക്കടിമപ്പെട്ടവരെ തിരിച്ചറിഞ്ഞത്. 180 പാക്കറ്റുകളിലായി സൂക്ഷിച്ച 21 ഗ്രാം ബ്രൗണ്‍ഷുഗറാണ് പിടിച്ചെടുത്തത്. 500 രൂപ മുതല്‍ വന്‍ വിലക്കാണ് ഇവര്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നത്. മയക്കുമരുന്ന് വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്താന്‍ ഉപയോഗിച്ച കാറും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
തലശ്ശേരി മേഖലയില്‍ വന്‍ മയക്കുമരുന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ജൂബിലി റോഡില്‍ വെച്ച് 23 ഗ്രാമിന്റെ 200 പാക്കറ്റുമായി രണ്ടംഗസംഘം പിടിയിലായിരുന്നു. വരും ദിവസങ്ങളില്‍ മയക്കുമരുന്ന വേട്ട നടത്താന്‍ പോലീസ് ശക്തമായ നീക്കം തുടങ്ങിക്കഴിഞ്ഞു. പിടിയിലായവരെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
തലശ്ശേരി സി.ഐ പ്രദീപ് കണ്ണിപ്പൊയില്‍, പ്രിന്‍സിപ്പള്‍ എസ്.ഐ സന്തോഷ് സജീവ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ക്ഷേമന്‍, സുനില്‍, രാജീവന് ഉദ്യോഗസ്ഥന്മാരായ മധുസൂദനന്, സന്ദീപ്, തിലകന്, നളിനാക്ഷന്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ടയില്‍ നേതൃത്വം കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: