കണ്ണൂര്‍: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കമ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക് പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. തൃക്കരിപ്പൂര്‍ ഇകെഎന്‍എം ഗവ.പോളിടെക്നിക്, എടച്ചാക്കൈ അല്‍-അമീന് യത്തീംഖാനയുമായി ചേര്‍ന്ന് നടത്തുന്ന കട്ടിങ്ങ് ആന്റ് ടൈലറിങ്ങ് കോഴ്സ്, കാടങ്കോട് ജയ് ഹിന്ദ് വായനശാല ആന്റ് ഗ്രന്ഥാലയവുമായി ചേര്‍ന്ന് നടത്തുന്ന ചൂരിദാര്‍ ആന്റ് ബ്ലൗസ് മേക്കിങ്ങ് കോഴ്സ്, തിമിരി എകെജി സ്മാരക പൊതുജന വായനശാലയുമായി ചേര്‍ന്ന് നടത്തുന്ന ചൂരിദാര്‍ ആന്റ് ബ്ലൗസ് മേക്കിങ്ങ് കോഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം അതാതു സെന്ററുകളില്‍ ലഭിക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. ഫോണ്‍ – 9446696201.
പ്രതികരിക്കാൻ ഇവിടെ എഴുതുക: