കോട്ടയം: 660 ഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. മങ്കൊമ്പ് അമൃതകൃപയില്‍ ആര്. ശാന്തി (27)യാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ചവിട്ടുവരിയില്‍ വാഹന പരിശോധനക്കിടെ കാറിന്റെ ഡിക്കിയില്‍ സ്റ്റെപ്നി ടയറിനടിയിലാണു കഞ്ചാവ് ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ യുവതിയെ കോടതിയില്‍ ഹാജരാക്കി.
എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി ചവിട്ടുവരിയിലെ ഫ്ളാറ്റിലാണു താമസം. എറണാകുളത്തുനിന്നു വരുമ്പോഴാണ് പിടിയിലായത്. കഞ്ചാവ് കണ്ടെത്തിയ ഫോര്‍ഡ് ഫിഗോ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. യുവതി കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്കോ, സ്വന്തം ഉപയോഗത്തിനാണോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് എക്സൈസ് അധികൃതര്‍ നല്കുന്ന വിവരം. എക്സൈസ് സി.ഐ പി.എച്ച്. യൂസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി. ലെനിന്, കെ. അഭിലാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മഞ്ജു എം. മോഹന്‍, സി.എസ്. സുരേഷ്, സി.കെ. സജു, മോഹന്‍ദാസ്, പ്രവീണ്‍ പി. നായര്‍, ജയ്മോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: