വൈക്കം: കൊടിയേറ്റിന് മുന്നോടിയായുള്ള പൗരാണിക ചടങ്ങായ കൊടിയേറ്റ് അറിയിപ്പ് ഇന്ന്്. കൊടിയേറ്റിന്റെ മുഹൂര്‍ത്തം അറിയിക്കാന്‍ ഊരായ്മ ഇല്ലങ്ങളിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ആനപ്പുറത്ത് ചെന്ന് കൊടിയേറ്റിന്റെ മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ചറിയിക്കണമെന്നാണ് ചട്ടം.
രാവിലെ ചമയങ്ങളണിയാതെ ഭസ്മക്കുറി ചാര്‍ത്തിയ ആനപ്പുറത്ത് ക്ഷേത്രത്തിന് പ്രദക്ഷിണംവച്ച് ദേവനോട് അനുവാദം വാങ്ങിയാണ് അറിയിപ്പിന് പുറപ്പെടുന്നത്. അറിയിപ്പിന് പോകാനുള്ള പരമ്പരാഗതമായ അവകാശം വടക്കേടത്ത് മൂസത് കുടുംബത്തിനാണ്. ഓലക്കുടചൂടി രണ്ടാംമുണ്ടും ധരിച്ച് പൗരാണിക തനിമയോടെയാണ് കൊടിയേറ്റ് അറിയിപ്പിന് പുറപ്പെടുന്നത്. ആദ്യം പെരുമ്പള്ളിയാഴത്ത് മനയിലും പിന്നീട് ഇണ്ടംതുരുത്തി മനയിലും തുടര്‍ന്ന് ഉദയനാപുരം ക്ഷേത്രത്തിലും കൊടിയേറ്റ് അറിയിക്കും. ഉദയനാപുരം ക്ഷേത്രനടയിലെ മണിയടിച്ചശേഷമാണ് മുഹൂര്‍ത്ത കുറിമാനം വായിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: