മാവേലിക്കര: അറ്റകുറ്റപണി നടത്തിയ ദിവസങ്ങള്‍ പിന്നിടും മുന്‍പെ മാവേലിക്കര പോലീസ് സ്റ്റേഷനിലെ ശൗചാലയം ഇടിഞ്ഞു വീണു. അറ്റകുറ്റ പണിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പണി നടന്ന സമയത്തു തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതു സംബന്ധിച്ച് അന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ശൗചാലയത്തിന്റെ മേല്കൂരയില് നിന്നും പ്ലാസ്റ്റര്‍ ഇളകി വീഴുകയാണുണ്ടായത്. മുന്‍പ് വെള്ള പൂശിയിരുന്ന മേല്കൂരയില് വേണ്ടത്ര വൃത്തിയാക്കാതെയാണ് സിമന്റ് പ്ലാസ്റ്റിംഗ് ചെയ്തത്.
നിലവിലെ പ്ലാസ്റ്ററിംഗ് ഇളക്കി കളഞ്ഞ ശേഷമെ പുതിയ സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യാവു എന്ന ശാസ്ത്രീയ രീതിയെ പോലും അവഗണിച്ചാണ് അറ്റകുറ്റപണി പൂര്‍ത്തീകരിച്ചത്. വാഷ്ബേസിന് ഉള്‍പ്പടെ കരാറിലുള്ള മിക്ക പ്രവൃത്തികളും ചെയ്തിട്ടില്ല.
പെയിന്റിംഗ് ജോലികളിലും കൃത്രമം കാണിച്ചിട്ടുണ്ടെന്നും പോലീസുകാര്‍ പറഞ്ഞു. സ്റ്റേഷനിലെ എല്ലാ മുറികളിലേയും പ്ലാസ്റ്ററിംഗ് ജോലികള്‍ അറ്റകുറ്റപണിയുടെ ഭാഗമായി ചെയ്തിരുന്നു. ശൗചാലയത്തിലെ പോലെ മറ്റു സിമന്റ് പ്ലാസ്റ്ററിംഗുകളും ഇളകി വീഴുമോ എന്ന ഭീതിയിലാണ് പോലീസുകാര്‍. ആരോപണ വിധേയനായ കരാറുകാരനാണ് വീണ്ടും സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: