ന്യൂദൽഹി: കേരളത്തിൽ തെരുവ് നായ്‌ക്കളെ കൊല്ലുന്നതിൽ പ്രതിഷേധിച്ച് ദൽഹിയിൽ മൃഗ സ്നേഹികളുടെ പ്രതിഷേധമാർച്ച്. ദൽഹിയിലെ കേരളാ ഹൗസിലേക്കാണ് ഏഴിലധികം സംഘടനകള്‍ ചേര്‍ന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കേരളത്തിൽ മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൽ അനുദിനം വർധിച്ച് വരികയാണെന്നും ഇത്തരത്തിലുള്ള ക്രൂരത തടയുന്ന നിയമം പൂര്‍ണ്ണമായും കേരളത്തില്‍ ലംഘിക്കപ്പെടുകയാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നുമാണ് മൃഗസ്നേഹി സംഘങ്ങളുടെ ആരോപണം.
വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
















