ഭോപ്പാല്‍: മധ്യപ്രദേശിലെ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട എട്ട് സിമി പ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് എസ് കെ പാണ്ഡെയെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ജയില്‍ വാര്‍ഡനെ കഴുത്തറുത്ത് കൊന്ന ശേഷം ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്ക് ശേഷം ഭോപ്പാല്‍ നഗരാതിര്‍ത്തിയിലെ മാലിഖേഡയില്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന തരത്തിൽ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
















