ന്യൂദല്‍ഹി: പിസയും ബര്‍ഗറും കാപ്പിയും പാക്ക് ചാരസംഘത്തിന്റെ കോഡ്ഭാഷ. രേഖകളും മറ്റ് വിവരങ്ങളും കൈമാറുന്നതിനും പണം സ്വീകരിക്കുന്നതിനും തുറസ്സായ ജനത്തിരക്കുള്ള സ്ഥലങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തത്. ഇതിന് പല തന്ത്രങ്ങളും പ്രയോഗിച്ചു.
മെട്രോ സ്‌റ്റേഷന്റെ പടികളില്‍ ഉള്‍പ്പെടെ രേഖകള്‍ ഉപേക്ഷിക്കും. ഇത് പിന്നീട് മറ്റൊരാള്‍ ശേഖരിക്കും. കംപ്യൂട്ടറുകളില്‍ നിന്ന് ഉടനടി ഫയലുകള്‍ ചോര്‍ത്തുന്ന പ്രത്യേക യുഎസ്ബി സംവിധാനവും ഇവര്‍ ഉപയോഗിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കുന്നതിനുള്ള പാഠങ്ങളും ഇവര്‍ക്ക് ഐഎസ്‌ഐ നല്‍കി.
















