മാഡ്രിഡ്: സ്‌പെയിനില്‍ മരിയാനോ റാജോയ് വീണ്ടും പ്രധാനമന്ത്രി. ആദ്യ തവണ വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ റാജോയുടെ കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടിക്ക് ഇക്കുറി 350ല്‍ 137 സീറ്റ് മാത്രമാണ് നേടാനായത്.
അതേസമയം ഭൂരിപക്ഷമില്ലാത്തത് പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് തിരിച്ചടിയാകും. ഇത്തവണ ലഭിച്ച വോട്ടിന്റെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും സ്‌പെയിനിലെ കൂടുതല്‍ പേരും പോപ്പുലര്‍ പാര്‍ട്ടിയെ വിശ്വസിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റാജോയ് പറഞ്ഞു.
















