Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഒഴിപ്പിക്കാന്‍ തയ്യാറാകാതെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തോട് കയ്യേറി മതില്‍ നിര്‍മ്മിച്ചു; കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:54 pm IST
inKottayam

കോട്ടയം: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന തോട് കയ്യേറി മതില്‍ നിര്‍മ്മിച്ചതോടെ നീരൊഴുക്ക് നിലച്ചതിനാല്‍ ജലലഭ്യത ഇല്ലാതായ ഇരവീശ്വരം പാടശേഖരത്തില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍. ഇതിനെതിരെ നാട്ടുകാരും കര്‍ഷകരും നല്‍കിയ നിരവധി പരാതികളില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവ് ഉണ്ടായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം.

അയ്‌മനം പഞ്ചായത്തിലെ കുടമാളൂര്‍ ഇരവീശ്വരം പാടശേഖരത്താണ് ഈ ദുരവസ്ഥ.130ഏക്കര്‍ വരുന്ന പാടശേഖരം നാലുവര്‍ഷം മുമ്പുവരെ ഇരുപ്പൂനിലമായി കൃഷിയിറക്കിയിരുന്നു. മണ്ണിട്ട് നികത്തിയും കയ്യേറിയും പാടത്തിന്റെ വിസ്തീര്‍ണ്ണം 110 ഏക്കറായി കുറഞ്ഞു. അതോടൊപ്പം പാടത്തേക്ക് വെള്ളം എത്തിയിരുന്ന അമ്പതോളം തോടുകളും പൂര്‍ണ്ണമായി നികത്തപ്പെട്ടു. ശേഷിക്കുന്ന മൂന്നുതോട്ടിലൂടെയാണ് നാമമാത്രമായെങ്കിലും ഇപ്പോള്‍ മീനച്ചിലാറ്റില്‍നിന്നും വെള്ളമെത്തുന്നത്.

വട്ടേക്കാട് തോടിന്റെ ഇരുകരകളും സ്വകാര്യ വ്യക്തികളും പള്ളിയും കയ്യേറി മതില്‍ കെട്ടിയതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത്. തോട്ടില്‍ മാലിന്യം നിറഞ്ഞ് ജലപ്രവാഹമില്ലാതെയായി. തോടിന്റെ ആഴംകൂട്ടാന്‍ മണ്ണുമാന്തിയന്ത്രം ഇറക്കാന്‍ കഴിയാതെയും വന്നു. ഇതോടെ ജലം ലഭ്യമല്ലാതെയായി. കൃഷി പൂര്‍ണ്ണമായും നിലച്ചു. പാടശേഖരം കൃഷിയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതി അധികൃതര്‍ക്ക് പരാതി നല്‍കി.

ഇതിനെ തുടര്‍ന്ന് പാടശേഖര നെല്ലുല്പാദകസമിതി കണ്‍വീനര്‍ എം.എന്‍. വിശ്വനാഥന്‍ 2015 മാര്‍ച്ച് 7ന് കോട്ടയത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് പരാതിക്കാസ്പദമായ തോട് ആഴം കൂട്ടണമെന്നും മലിനമായ തോട് വൃത്തിയാക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ആര്‍ഡിഒ മെയ് 15ന് 1229/2015-ലെ ഉത്തരവിന്‍പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു. അയ്‌മനം കൃഷി ഓഫീസറുടെ 06-05-2015 ലെ കെബിഎന്‍ 36.15-16 അന്വേഷണ റിപ്പോര്‍ട്ടും അയ്‌മനം വില്ലേജ് ഓഫീസറുടെ 06-15-2016 ലെ 112/15 അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ചു. വെള്ളത്തിന്റെ അഭാവംമൂലം 109 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാടശേഖരം പൂര്‍ണ്ണമായും കൃഷിയിറക്കാന്‍ പറ്റാത്ത സ്ഥിതിയിലാണെന്നും തോട് ഉപകാരപ്പെടുത്തിയാല്‍ പൂര്‍ണ്ണതോതില്‍ കൃഷിയിറക്കാന്‍ ആവുമെന്നും കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേ കാര്യങ്ങല്‍ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസറും റിപ്പോര്‍ട്ട് നല്‍കി. മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തോടിന്റെ ആഴം കൂട്ടണമെന്നും നിലവിലെ സര്‍വ്വെ റിക്കാര്‍ഡുകളും റവന്യൂറിക്കാര്‍ഡുകളും പഞ്ചായത്ത് രേഖകളും പരിശോധിച്ച് കയ്യേറ്റമുണ്ടെങ്കില്‍ നിയമാനുസരണം ഒഴിപ്പിക്കണമെന്ന് ആര്‍ഡിഒ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവും നല്‍കി.

ഈ ഉത്തരവുകളെയെല്ലാം കാറ്റില്‍ പറത്താനാണ് അയ്‌മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രമിച്ചത്. ഇതിനുകൂട്ടുനില്‍ക്കുന്ന സമീപനമാണ് ഭരണകക്ഷിയായ സിപിഎമ്മും പഞ്ചായത്തംഗം മുതല്‍ എംഎല്‍എവരെ ഇതിനെതിരെ ശബ്ദിക്കാന്‍പോലും തയ്യാറായിട്ടില്ല.

കൃഷിക്കാവശ്യമുള്ള ജലം ലഭിച്ചാല്‍ പൊന്നുവിളയിക്കുവാന്‍ തയ്യാറാണ് കര്‍ഷകര്‍. മെത്രാന്‍ കായലിലും ആറന്മുളയിലും മറ്റും കൃഷിയിറക്കുമെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രിയും ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചാമത്തറ മോട്ടോര്‍തറയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് കറന്റ് ലഭ്യമാക്കുന്നതും കാക്കച്ചേരി തോടിന്റെ നവീകരണവും വട്ടേക്കാട് തോടിന്റെ നവീകരണവും നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. പക്ഷെ കയ്യേറ്റക്കാരായ സ്വന്തം പാര്‍ട്ടിക്കാരെ പിന്തുണയ്‌ക്കുന്ന പഞ്ചായത്തിന് ഇതെങ്ങനെ സാധിക്കുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.