ഗുവാഹതി: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കാലിക്കോ പൂലിന്റെ ഭാര്യ ദശാംഗ്ലു പൂല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. കാലിക്കോ അന്തരിച്ച ഒഴിവില്‍ ഹായൂലിയാങ് മണ്ഡലത്തില്‍ ദശാംഗ്ലുവായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തപീര്‍ ഗാവോ അറിയിച്ചു.
വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം (എന്‍ഇഡിഎ) പിന്തുണയ്‌ക്കും.
കാലിക്കോയുടെ ആദ്യ ഭാര്യ ദാങ്‌സ്‌വിംസായ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആദ്യം ചില പത്ര റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദശാംഗ്ലു മൂന്നാം ഭാര്യയാണ്.
എതിര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ മുന്‍ മുഖ്യമന്ത്രി കാലിക്കോ പൂലിനോടുള്ള ആദരം പ്രകടിപ്പിക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചു.
















