Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

23 സ്‌കൂളുകള്‍ക്ക് അന്താരാഷ്‌ട്ര നിലവാരം; ആശയരൂപീകരണ ശില്‍പശാല നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 07:52 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ 23 സര്‍ക്കാര്‍ സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനോടനുബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആശയരൂപീകരണ ശില്‍പശാല ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍, പിടിഎ, എസ്എംസി പ്രതിനിധികള്‍, സ്‌കൂള്‍ ലീഡര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂള്‍തല പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെയും ഓരോ സ്‌കൂളിലും ഇതു നടപ്പാക്കേണ്ട വഴികളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. പദ്ധതി നേരത്തേ വിജയകരമായി നടപ്പാക്കിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെതുള്‍പ്പെടെയുള്ള മാതൃകകള്‍ യോഗം ചര്‍ച്ച ചെയ്തു.

പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ചെയര്‍മാനായി സ്‌കൂള്‍ വികസന സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ എന്നിവര്‍ കണ്‍വീനര്‍മാരും പിടിഎ/എസ്എംസി പ്രസിഡന്റ് വൈസ് ചെയര്‍മാനും സ്ഥലം എംപിമാരും എംഎല്‍എമാരും രക്ഷാധികാരികളുമായിരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെംബര്‍മാര്‍, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, രക്ഷിതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരെ വികസന സമിതിയുടെ ഭാഗമാക്കും. ഈ സമിതി വിപുലമായ യോഗം ചേര്‍ന്ന് സ്‌കൂള്‍ തലത്തില്‍ വികസന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും.

വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ആര്‍ക്കിട്ടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ച് വികസനപദ്ധതിക്കുള്ള വിശദമായ മാസ്റ്റര്‍ പ്ലാന്‍ ഡിസംബര്‍ 31നകം തയ്യാറാക്കാനും തീരുമാനമായി.

ഇതോടൊപ്പം സ്‌കൂള്‍തല അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തും. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുകയും അക്കാദമിക ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യും. കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്തുന്നതിനുള്ള രചനാശില്‍പശാലകള്‍, ക്യാംപുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. പഠനം വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാക്കി മാറ്റും. സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വിഭവസമാഹരണത്തിന് ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള ഫണ്ടിനു പുറമെ, പൂര്‍വവിദ്യാര്‍ഥികള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ബാങ്കുകള്‍, എം.പി-എം.എല്‍.എ വികസന ഫണ്ടുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയുള്ള വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രത്യേക ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂര്‍: ജില്ലയിലെ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ആധാര്‍ എന്റോള്‍മെന്റ് ക്യാംപ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സഹായ പദ്ധതികളും എളുപ്പത്തില്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം തുടങ്ങിയവ ബാധിച്ചവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ക്യാംപില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50ഓളം പേര്‍ പങ്കെടുത്തു. മൊബൈല്‍ നമ്പര്‍ തുടങ്ങിയ പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇവരുടെ രക്ഷാകര്‍ത്താക്കളുടെ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരവും ക്യാംപില്‍ ഒരുക്കിയിരുന്നു.

നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് വരെയുള്ള വ്യത്യസ്ത സമയങ്ങള്‍ നിശ്ചയിച്ച് നല്‍കിയായിരുന്നു ഇവരുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തിയത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിന് ചുമതലയുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിനുള്ള അപേക്ഷാ ഫോറം ക്യാംപില്‍ വിതരണം ചെയ്തു. ഐ.ടി മിഷന്‍, അക്ഷയ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് യൂസുഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ, ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ ലഫ്. ജനനറല്‍ വിനോദ് നയന (റിട്ട) തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.