Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഞ്ചു വര്‍ഷത്തിനകം ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 07:51 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ തരിശായിക്കിടക്കുന്ന മുഴുവന്‍ ഭൂമിയും അഞ്ചുവര്‍ഷത്തിനകം കൃഷിയോഗ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാടശേഖര സമിതി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ തരിശുഭൂമികള്‍ കണ്ടെത്തി ഘട്ടംഘട്ടമായി അവിടങ്ങളില്‍ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. വിഷവും മായവും കലര്‍ന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഒരു പരിധിവരെ ശാസ്ത്രീയമായ യന്ത്രവല്‍ക്കരണത്തിന്റെ പിന്തുണയോടെ ഇവിടങ്ങളില്‍ നടപ്പാക്കുന്ന കാര്‍ഷികപദ്ധതിയിലൂടെ സാധിക്കുമെന്നും ജില്ലയിലെ കാര്‍ഷിക രംഗത്തിന് പുത്തനുണര്‍വ് ഇത് സമ്മാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃഷിചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും ലഭിക്കുന്നില്ലെന്ന അവസ്ഥ മാറ്റിയെടുക്കുകയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലും പാടശേഖര സംരക്ഷണ സമിതികള്‍ രൂപീകരിക്കും. പ്രദേശത്തെ കര്‍ഷക സംഘടനകള്‍, യുവജനങ്ങള്‍, സ്‌കൂള്‍ എന്‍.എസ്.എസ്-കാര്‍ഷിക ക്ലബ്ബുകള്‍, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ്‌സ്, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ പ്രാതിനിധ്യത്തോടെ രൂപീകരിക്കുന്ന സമിതി കര്‍ഷകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പിന്തുണ നല്‍കും.

കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം ശാസ്ത്രീയമാക്കാനുള്ള നടപടികളും ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കര്‍ഷകരുടെ ഉപയോഗശൂന്യമായ യന്ത്രങ്ങള്‍ ഒഴിവാക്കി പുതിയത് വാങ്ങുന്നതിനും കേടുവന്നവ മാറ്റുന്നതിനും സഹായം നല്‍കും. പുതുതായി എത്രപേര്‍ക്ക് യന്ത്രങ്ങള്‍ വേണമെന്നതിനെക്കുറിച്ച് സര്‍വേ നടത്താനും യോഗത്തില്‍ തീരുമാനമായി. കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള സുരക്ഷിതമായ കൃഷിരീതികളാവും പദ്ധതിയുടെ ഭാഗമായി അവലംബിക്കുക. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ നെല്ല്, വാഴ, പച്ചക്കറികള്‍ തുടങ്ങിയവ കൃഷിചെയ്യും. കര്‍ഷകര്‍ക്കാവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവവളങ്ങള്‍ തുടങ്ങിയവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. നടീലിനും കൊയ്‌ത്തിനും പരിശീലനം നേടിയ തൊഴിലാളികളെ ലഭ്യമാക്കുന്ന കാര്യത്തിലും ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കും.

കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തുകയാണ് വളരെ പ്രധാനമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. ഓരോ വീട്ടിലെയും പറമ്പില്‍ ലഭിക്കുന്ന മഴ പുറത്തേക്ക് ഒഴുക്കിക്കളയാതെ അവിടെവച്ചുതന്നെ ഭൂമിയിലേക്ക് ഇറക്കി ജലസംരക്ഷണത്തിന് ഓരോരുത്തരും മുന്‍കൈയെടുക്കണം. എങ്കില്‍ മാത്രമേ ഭൂഗര്‍ഭജലത്തിന്റെ തോത് ഉയര്‍ത്താനാവൂ എന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഓമന തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.