ന്യൂദൽഹി: കൊല്‍ക്കത്തയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ വന്‍ തീപ്പിടിത്തം. പാര്‍ക്ക് സര്‍ക്കസിനു സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഉച്ചസമയത്താണ് തീപ്പിടിത്തമുണ്ടായത്.
കെട്ടിടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍ എറിഞ്ഞ സിഗരറ്റ് കുറ്റിയില്‍നിന്നു തീപടര്‍ന്നതാകാനാണ് സാധ്യതയെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ തീയണയ്‌ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഡോൺ ബോസ്കോ സ്കൂളിൽ 3000ല്‍ അധികം കുട്ടികൾ പഠിക്കുന്നുണ്ട്.
















