പാറ്റ്‌ന: പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ ദുരുപയോഗം തടഞ്ഞു. യാത്രക്കാര്‍ക്ക് റെയില്‍വേയുടെ ഈ സൗകര്യം വഴി അശ്ലീല ഇന്റര്‍നെറ്റ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇനി അത് സാധിക്കില്ല. അശ്ലീല സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കി.
മൊബൈല്‍ ആപ്പുകളും, സിനിമകളും ഡൗണ്‍ലോഡ് ചെയ്യാനുമാണ് രണ്ടാമതായി വൈഫൈ ഉപയോഗിച്ചിരുന്നത്. യുവാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി മണിക്കൂറുകളോളം തങ്ങി സൗജന്യ സേവനം ദുരുപയോഗിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വിവരിച്ചിരുന്നു. പാറ്റ്‌ന സ്റ്റേഷനില്‍ നെറ്റ് ശേഷി 10 ജിബി ആയി ഉയര്‍ത്തും.
















