കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് മൊഴി ചൊല്ലി. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധീര്‍ ചൗധരി പ്രഖ്യാപിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിനു മുന്‍പ് ധാരണയുണ്ടാക്കിയാല്‍ സഖ്യം തുടരും. ആറു മാസത്തെ സിപിഎം-കോണ്‍ഗ്രസ് സഖ്യം പിരിയാന്‍ കാരണം സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണെന്നും ചൗധരി കുറ്റപ്പെടുത്തി. ഒരു നിയമസഭാ സീറ്റിലും രണ്ട് ലോക്സഭാ സീറ്റിലുമാണ് നവംബര്‍ 19ന് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: