Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മ, സ്ത്രീ ജന്മത്തിന്റെ സാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:36 pm IST
inSamskriti

അമ്മ എന്ന പവിത്രസങ്കല്‍പത്തിന് സമാനമായി എന്താണുള്ളത്. ഉദരത്തില്‍ ജീവന്റെ തുടിപ്പ് തുടങ്ങുന്ന കാലം മുതല്‍ അതിനെയോര്‍ത്ത് അസ്വസ്ഥതയനുഭവിക്കുന്ന അമ്മ. തന്റെ കുഞ്ഞിന് വൈകല്യങ്ങളുണ്ടാവരുതേയെന്ന പ്രാര്‍ത്ഥന. ഗര്‍ഭകാലത്തനുഭവിക്കേണ്ടിവരുന്ന ആലസ്യങ്ങള്‍ വേറെ. പത്തുമാസം ചുമന്ന്, പറഞ്ഞറിയിക്കാനാവാത്ത കഠിനമായ വേദനയനുഭവിച്ച് പ്രസവിക്കുന്ന അമ്മ. തന്റെതന്നെ രക്തവും മാംസവുമായ കുഞ്ഞിനെ കാണുമ്പോള്‍ ആത്മസാക്ഷാത്കാരമനഭവിക്കുന്ന അമ്മ. സ്ത്രീജന്മ സാഫല്യത്തില്‍ അഭിരമിക്കുന്ന അമ്മ. വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിക്കൊടുത്ത അമ്മ. അവരുടെ ത്യാഗത്തിന് എന്തു പ്രതിഫലമാണ് മതിയാവുക. ആചാര്യസ്വാമികള്‍ പറഞ്ഞു, ”………. ഉന്നതോപിതനയ/തസൈ്യജനനൈ്യ നമഃ”

അതുപോലെതന്നെ മക്കളുടെ വളര്‍ച്ചയിലും വികാസത്തിലും അച്ഛന്റെ പങ്ക് ഗണനീയമാണ്. ബുദ്ധിമുട്ടുകളറിയിക്കാതെ, ഇല്ലായ്‌മ വല്ലായ്‌മകളറിയിക്കാതെ മക്കളെ വളര്‍ത്തി. പ്രായമായപ്പോള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് ബാധ്യതയായി. ആരോഗ്യം ക്ഷയിച്ചപ്പോള്‍ മക്കളുടെ സഹായം ആവശ്യമായി. അപ്പോള്‍, തന്റെയും കുടുംബത്തിന്റെയും സ്വതന്ത്രവിഹാരത്തിന് അവര്‍ തടസ്സമാണെന്നു മക്കള്‍ക്ക് തോന്നി. ജീവിതത്തില്‍ പരാജയവും തിരിച്ചടിയുമുണ്ടായപ്പോള്‍ ഏത് നെഞ്ചില്‍ തലചായ്ച്ച് ആശ്വാസംകൊണ്ടോ, ഏത് മടിയില്‍ തലവച്ചു തേങ്ങിയോ, അതെല്ലാം അവര്‍ മറന്നു. പരിഹാരമായി അവര്‍ കണ്ടത് വൃദ്ധസദനങ്ങളെയാണ്.

നമ്മിലെല്ലാം ഉണ്ടായിട്ടുള്ള മൂല്യച്യുതിയുടെ തെളിവണ് മുക്കിനുമുക്കിനുയരുന്ന വൃദ്ധസദനങ്ങള്‍. കുറെ പണവും, അതോടൊപ്പം മാതാപിതാക്കളെന്ന കറവ വറ്റിയ പശുക്കളെയും അവിടെക്കൊണ്ടുത്തള്ളി മക്കള്‍ കൃതാര്‍ത്ഥരായി. നിങ്ങളറിയുന്നുണ്ടോ മക്കളേ; വൃദ്ധസദനത്തിലെ നെരിപ്പോടിന് ആ നെഞ്ചിലെ തണുപ്പകറ്റാനാവില്ല. അവിടെനിന്ന് കിട്ടുന്ന വിശിഷ്ടഭോജ്യത്തിന് രുചിയുണ്ടാവില്ല. അതുണ്ടാവണമെങ്കില്‍ അച്ഛാ എന്നും മുത്തച്ഛാ എന്നുമുള്ള വിളി കേള്‍ക്കണം. ഓര്‍ത്തോളൂ, മുത്തപ്പനു കുത്തിയ പാള അപ്പന്.

സ്ത്രീ: അവളമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, സുഹൃത്താണ്, മകളുമാണ്. സര്‍വോപരി പുരുഷന്റെ ശക്തിയും പ്രചോദനവുമാണ്. വന്‍ വിജയങ്ങള്‍ നേടിയ പുരുഷന്റെ പിന്നില്‍ ഒരു സ്ത്രീയുണ്ട് എന്ന ചൊല്ല് പ്രസിദ്ധമാണ്. മനു പറഞ്ഞു:

യത്രനാര്യസ്തു പൂജ്യന്തേ

രമന്തേ തത്ര ദേവത.

കവി പാടി: രാമനുണ്ടോ

സീതയില്ലെങ്കില്‍

കൃഷ്ണനുണ്ടോ രാധയില്ലെങ്കില്‍.

ഇതെല്ലാം സ്ത്രീ പുരുഷ ബന്ധത്തിന്റെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. പരമശിവന്‍ അര്‍ദ്ധനാരീശ്വരനാണ്. അതായത് ശിവനും ശക്തയും ഒന്നിക്കുമ്പോഴെ പൂര്‍ണത കൈവരികയുള്ളൂ.

സ്ത്രീ: അവളില്ലെങ്കില്‍ ഈ പ്രപഞ്ചത്തിന് സൗന്ദര്യമുണ്ടാവുകയില്ല. കാരണം അവളുടെ ചെഞ്ചൊടിയുടെ ശോണിമയാണ് പശ്ചിമാംബരത്തിലെ സാന്ധ്യരാഗത്തിലുള്ളത്. അവളുടെ പുരികക്കൊടിയുടെ ആകൃതിയാണ് വാര്‍മഴവില്ലു കടമെടുത്തിരിക്കുന്നത്. അവളുടെ ഇടതൂര്‍ന്ന വാര്‍മുടിയുടെ ഇരുളിമയാണ് കറുത്തവാവിന്റെ കൈമുതല്‍. മയില്‍പീലിക്കണ്ണിന്റെ വശ്യത, സ്ത്രീയുടെ നീണ്ടിടംപെട്ട കണ്ണുകളുടെ സംഭാവനയാണ്. അവളുടെ തിരുനെറ്റിയും അതിലെ കറുത്ത പൊട്ടും കണ്ടാല്‍ പൗര്‍ണമി തിങ്കള്‍ നാണിച്ചു തലതാഴ്‌ത്തും. ആ സൗന്ദര്യദേവതയുടെ ഇന്നത്തെ അവസ്ഥയെന്താണ്?

സ്ത്രീ ഇന്ന് പുരുഷന്റെ കൈയിലെ പൂമാല. വെറും ഉപഭോഗ വസ്തുവായി തരംതാഴ്‌ത്തി. ട്രെയിനിലും ബസ്സിലും നടവഴിയിലും നട്ടുച്ചയ്‌ക്കും, സ്വന്തം വീട്ടില്‍പോലും വേട്ടമൃഗങ്ങള്‍ കാത്തിരിക്കുകയാണവളെ. മാന്‍പേടയെ കടിച്ചുകീറുന്ന ദുഷ്ട വ്യാഘ്രങ്ങളുടെ വര്‍ഗം പെരുകിക്കൊണ്ടേയിരിക്കുന്നു.

അമ്മേ, ഭാരതമേ, നിന്റെ മക്കളുടെ ദുഃസ്ഥിതിയും ദുര്‍വിധിയും നീ കാണുന്നില്ലേ? ആയിരത്താണ്ടുകള്‍ അടിമത്തത്തിലാണ്ട് ചവിട്ടും തൊഴിയുമേറ്റ് നെഞ്ചുപൊട്ടിക്കരഞ്ഞവളല്ലേ ദേവീ നീയും? ഇല്ല, നിന്നില്‍ തെറ്റു കാണാന്‍ ആവില്ല. സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും കൗടില്യത്തിന്റെയും ചങ്ങലകളാല്‍ ബന്ധിതയായി അന്ധകാര കൂപത്തിലാണ് ഇന്ന് നിന്റെ സ്ഥാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.