ചെന്നൈ: അരുവാകുറുച്ചി, തഞ്ചാവൂര്‍ തിരുപ്പരന്‍കുന്ദ്രം എന്നീ മണ്ഡലങ്ങളില്‍ നവംബര്‍ 19 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് വൈക്കോയുടെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ സഖ്യം ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കും.
വൈക്കോ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ എഐഎഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ തമ്മിലുള്ള തെരഞ്ഞെടുപ്പായി മാറി. വൈക്കോയുടെ പിന്‍മാറ്റം ഡിഎംകെയ്‌ക്ക് വിജയസാധ്യത വര്‍ദ്ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
എഐഎഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. അന്ന് കമ്മീഷന്‍ അയോഗ്യരാക്കിയവരാണ് എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍.
















